മരണത്തിനുള്ള പാപം, മരണത്തിന്നല്ലാത്ത പാപം എന്നിങ്ങനെ രണ്ട് തരം പാപങ്ങൾ ഉണ്ടോ? ഇതാണ് നമ്മൾ ഇവിടെ ചിന്തിക്കുന്നത്. യോഹന്നാൻ അദ്ദേഹത്തിന്റെ ഒന്നാമത്തെ ലേഖനം 5 ആം അദ്ധ്യായം 16, 17 വാക്യങ്ങളിൽ ആണ് ഇപ്രകാരമൊരു പരാമർശം നടത്തുന്നത്.
യോഹന്നാൻ 20:31 ആം വാക്യത്തിൽ
അദ്ദേഹം സുവിശേഷം എഴുതിയത്തിന്റെ ഉദ്ദേശ്യം പറയുന്നത് ഇങ്ങനെയാണ്:
യോഹന്നാൻ 20:31 എന്നാൽ യേശു ദൈവപുത്രനായ ക്രിസ്തുഎന്നു നിങ്ങൾ
വിശ്വസിക്കേണ്ടതിന്നും വിശ്വസിച്ചിട്ടു അവന്റെ നാമത്തിൽ നിങ്ങൾക്കു ജീവൻ
ഉണ്ടാകേണ്ടതിന്നും ഇതു എഴുതിയിരിക്കുന്നു.
അദ്ദേഹം ഒന്നാമത്തെ ലേഖനം
എഴുതിയത്തിന്റെ ഉദ്ദേശ്യം 5:13 ൽ പറയുന്നത് ഇങ്ങനെയാണ്:
1 യോഹന്നാൻ 5:13 ദൈവപുത്രന്റെ നാമത്തിൽ വിശ്വസിക്കുന്ന നിങ്ങൾക്കു ഞാൻ ഇതു
എഴുതിയിരിക്കുന്നതു നിങ്ങൾക്കു നിത്യജീവൻ ഉണ്ടെന്നു നിങ്ങൾ അറിയേണ്ടതിന്നു തന്നേ.
ലേഖനത്തിന്റെ വായനക്കാരായ
ക്രിസ്തീയ വിശ്വാസികൾ, ക്രിസ്തുവിലുള്ള അവരുടെ സ്ഥാനം എന്താണ് എന്നു മനസ്സിലാക്കുകയും,
ക്രിസ്തുവിൽ വിശ്വസിച്ച് അവർ പ്രാപിച്ച രക്ഷയെക്കുറിച്ചും നിത്യജീവനെക്കുറിച്ചും
ഉറപ്പ് പ്രാപിക്കുകയും വേണം എന്നു യോഹന്നാൻ ആഗ്രഹിച്ചു. അതിനായിട്ടാണ് അദ്ദേഹം
ഒന്നാമത്തെ ലേഖനം എഴുതുന്നതു.
ഈ ലേഖനത്തിൽ 5:16 ൽ രണ്ട് തരത്തിലുള്ള പാപങ്ങൾ ഉണ്ട് എന്നു യോഹന്നാൻ പറയുന്നു. ഒന്ന് “മരണത്തിന്നല്ലാത്ത പാപം”, രണ്ടാമത്തേത്, “മരണത്തിന്നുള്ള പാപം”.