യേശുക്രിസ്തു, തന്റെ ഇഹലോക ശുശ്രൂഷയുടെ ആദ്യ ഘട്ടത്തില്‍ പറഞ്ഞ ദൈര്‍ഘ്യമേറിയ ഒരു ഭാഷണമാണ്, ഗിരി പ്രഭാഷണം എന്നു അറിയപ്പെടുന്നത്. യേശുക്രിസ്തുവിന്റെ പ്രഭാഷണങ്ങളില്‍ ഏറ്റവും പ്രശസ്തമായതും ലോകത്തില്‍ തന്നെ ഏറ്റവും പ്രചാരമുള്ളതുമായ പ്രസംഗം ആണിത്. ഇത് സുവിശേഷ ഗ്രന്ഥകര്‍ത്താവും യേശുവിന്റെ ശിഷ്യനും ആയിരുന്ന മത്തായി എഴുതിയ സുവിശേഷം 5 മുതല്‍ 7 വരെയുള്ള അദ്ധ്യായങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നു. യേശു പ്രസംഗിച്ച സ്ഥലം, ഗലീല കടലിന്റെ വടക്ക് പടിഞ്ഞാറെ തീരത്തുള്ള, കഫർന്നഹൂമിനും ഗെന്നേസരെത്തിനും ഇടയില്‍ ആയിരുന്നിരിക്കേണം. ഗിരി പ്രഭാഷണം യേശുക്രിസ്തുവിന്റെ പഠിപ്പിക്കലുകളുടെ സത്ത ആണ്.
നീതീകരണം
നീതീകരണം എന്നത് ക്രിസ്തീയ ദൈവ ശാസ്ത്രത്തിലെ വളരെ പ്രധാനപ്പെട്ട ഒരു വിഷയം ആണ്. ഈ വിഷയമാണ് മറ്റ് മതവിശ്വാസങ്ങളില്നിന്നും ക്രിസ്തീയ വിശ്വാസത്തെ വേര്‍തിരിച്ച് നിറുത്തുന്നത്. മറ്റ് പല മതങ്ങളും ചില ക്രിസ്തീയ സഭാവിഭാഗങ്ങളും നമ്മളുടെ പ്രവൃത്തികളാല്‍ ദൈവമുമ്പാകെ നീതീകരണം പ്രാപിക്കേണം എന്നു പഠിപ്പിക്കുന്നു. യഥാര്‍ത്ഥ ക്രിസ്തീയ വിശ്വാസവും തിരുവെഴുത്തും രക്ഷയും നീതീകരണവും ദൈവകൃപയാല്‍ ലഭിക്കുന്നു എന്ന് പഠിപ്പിക്കുന്നു. ഇതാണ് നമ്മള് ഇവിടെ ചര്‍ച്ച ചെയ്യുന്ന വിഷയം.
നീതീകരണം, ഒരു ക്രിസ്തീയ വിശ്വാസിയെ, ദൈവ കൃപയാല്‍, യേശുക്രിസ്തുവിന്റെ പരമ യാഗത്തിലൂള്ള വിശ്വാസം മൂലം, പാപത്തിന്റെ കുറ്റത്തില്‍ നിന്നും ശിക്ഷയില്‍ നിന്നും, മോചിപ്പിക്കുകയും ദൈവമുമ്പാകെ നീതിമാന് എന്നു പ്രഖ്യാപിക്കുകയും ചെയ്യുന്ന ദൈവ പ്രവത്തി ആണ്.
ആരാണ് യഹോവ?
ദൈവ ശാസ്ത്രപരവും തത്വശാസ്ത്രപരവുമായ ഒരു വിഷയമാണ് നമ്മള് ചിന്തിക്കുവാന്‍ പോകുന്നത്. ആരാണ് യഹോവ എന്ന ചോദ്യമാണ് പഠനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ദൈവം ആരാണ് എന്നു മനുഷ്യര്‍ക്ക് പൂര്‍ണ്ണമായി മനസ്സിലാക്കുവാനോ നിര്‍വചിക്കുവാനോ സാധ്യമല്ല. അതിനാല്‍ യഹോവ ആരാണ് എന്ന ചോദ്യത്തിന് അവസാന വാക്കായി ഒരു ഉത്തരം നല്കുവാന് സാധ്യമല്ല. എങ്കിലും, നമ്മള്‍ക്ക്, നമ്മള് മനസ്സിലാക്കിയിരിക്കേണ്ടുന്ന ചില ആത്മീയ മര്‍മ്മങ്ങള്‍ വിവരിക്കുവാന്‍ കഴിയും. യഹൂദന്മാരും ക്രൈസ്തവരും ദൈവത്തിന്റെ ഒരു നാമമായി യഹോവ എന്ന പദത്തെ കരുതുന്നു. ഈ നാമം മനുഷ്യര്‍ ദൈവത്തിന്നു നല്കിയതല്ല, ദൈവം സ്വയം സ്വീകരിച്ചതാണ് എന്നാണ് വേദപുസ്തകം പറയുന്നത്. ദൈവം ഈ നാമം സ്വീകരിച്ചത്, അതിലൂടെ ദൈവത്തെക്കുറിച്ചുള്ള ചില ആത്മീയ കാഴ്ചപ്പാടുകള്‍ നമുക്ക് നല്കുവാന് വേണ്ടി ആയിരുന്നിരിക്കേണം. ഈ മര്‍മ്മങ്ങള്‍ മനസ്സിലാക്കുവാന്‍ ആണ് നമ്മള് ഇവിടെ ശ്രമിക്കുന്നത്.
പെന്തക്കോസ്ത് മുന്നേറ്റത്തിൻറെ ചരിത്രം
(ഈ ലേഖനത്തില്‍ "പെന്തെക്കൊസ്ത്" എന്നു എഴുതിയതില്‍ അക്ഷര പിശക് സംഭവിച്ചിട്ടുണ്ട്. അതിനാല്‍ ഇവിടെ "പെന്തക്കോസ്ത്" എന്നു കാണുന്ന വാക്കുകളെ, ദയവായി "പെന്തെക്കൊസ്ത്" എന്നു തിരുത്തി വായിക്കുവാന്‍ അപേക്ഷിക്കുന്നു. പിശക് സംഭവിച്ചതില്‍ ഖേദിക്കുന്നു.)
പെന്തെക്കൊസ്ത് ഒരു യഹൂദ ഉല്‍സവമാണ്. ഗ്രീക്കു ഭാഷയില്‍, അന്‍പത് എന്ന അര്‍ത്ഥം ഉള്ള “പെന്റെകോസ്റ്റെ” എന്ന വാക്കില്‍ നിന്നാണ് പെന്തെക്കൊസ്ത് എന്ന പദം ഉണ്ടായത് (pentekoste). ഇംഗ്ലണ്ടില്‍ ഈ ഈ ദിവസത്തെ വിറ്റ്സണ്‍ എന്നും വിറ്റ് സണ്‍ഡേ എന്നും വൈറ്റ് സണ്‍ഡേ എന്നും വിളിക്കാറുണ്ട് (Whitsun, Whitsunday, White Sunday). എബ്രായ ഭാഷയില്‍ ഇതിനെ “ഹാഗ് ഷാവോട്ട്” എന്നാണ് വിളിക്കുന്നത് (Hag Shavuot). ദൈവം മോശെയ്ക്ക് സീനായ് പര്‍വ്വതമുകളില്‍ വച്ച് ന്യായപ്രമാണങ്ങള്‍ നല്‍കിയത് ഈ ദിവസമാണ് എന്നു യഹൂദന്മാര് വിശ്വസിക്കുന്നു. ഇത് അവര്‍ക്ക്, ഗോതമ്പ് വിളവെടുപ്പിന്റെ ആദ്യഫല പെരുന്നാള്‍ ആയ വാരോല്‍സവം ആയിരുന്നു (Festival of the Weeks). പെന്തെക്കൊസ്ത് ഉല്‍സവം യഹൂദന്മാര്ക്ക് ഏറെ ആഹ്ളാദമുള്ള പെരുന്നാള്‍ ആണ്. പെസഹയ്ക്ക് ശേഷം 50 ആം ദിവസമാണ് യഹൂദന്മാര് ഈ ഉല്‍സവം ആചരിക്കുന്നത്. ആരോഗ്യവാന്മാരായ എല്ലാ യഹൂദ പുരുഷന്മാരും ഈ ഉല്‍സവം ആചരിക്കുവാനായി യെരൂശലേമില്‍ എത്തുമായിരുന്നു.
ദൈവസഭയുടെ അധികാരം
ഏത് വിഷയവും നമ്മള് മനസ്സിലാക്കുന്നത് അതിനെ നിര്‍വചിച്ചുകൊണ്ടാണ്. ഒരു പക്ഷേ നമ്മള് മനപ്പൂര്‍വ്വമായും ബോധപൂര്‍വ്വമായും എല്ലാ വിഷയങ്ങളെയും നിര്വചിക്കാറില്ലായിരിക്കും. ഒരു കാര്യത്തിന് ഒരു നിര്‍വചനം നല്കുവാന് തക്കവണം പ്രാപ്തിയുള്ളവരായി നമ്മള് സ്വയം കരുതുന്നുണ്ടാകുകയുമില്ല. എന്നാല്‍ എല്ലാം നമ്മള് മനസ്സിലാക്കുന്നത് അതിനെക്കുറിച്ചുള്ള നിര്‍വചനത്തിലൂടെയാണ്. നമ്മളുടെ ഉള്ളില്‍ ഉള്ള ചില നിര്‍വചനങ്ങള്‍ നമ്മള് തന്നെ രൂപീകരിച്ചതാണ്. ചിലത് പൊതു സമൂഹം രൂപീകരിച്ചതാണ്. രാജ്യങ്ങളുടെ ഭരണ സംവിധാനവുമായി ബന്ധപ്പെട്ട്, ഭരണഘടനയിലും നിയമങ്ങളിലും നിര്‍വചനങ്ങള്‍ ഉണ്ട്. അതിന് അനുസരിച്ചാണ് അതിന് പ്രമാണങ്ങള്‍ രൂപീകരിക്കുന്നത്. ഇത് ഒരു രാജ്യത്തിന്റെയും സമൂഹത്തിന്റെയും ഘടനയുടെ ഭാഗം ആണ്.