പ്രത്യാശയുടെ ഒരു സന്ദേശമാണ് നിങ്ങള്‍ ഇപ്പോള്‍
കേള്‍ക്കുവാന്‍ പോകുന്നത്. പ്രത്യാശയ്ക്ക് യാതൊരു സാധ്യതയും ഇല്ലാത്ത ഒരു ലോകത്ത്, പ്രത്യാശ നല്‍കുന്ന നമ്മളുടെ കര്‍ത്താവായ യേശു ക്രിസ്തുവിന്റെ ചില
വാക്കുകള്‍ നമ്മള്‍ ഒരിക്കല്‍ കൂടി ധ്യാനിക്കുവാന്‍ പോകുക ആണ്.
മാനവരാശി അനേകം പ്രതികൂലങ്ങളിലൂടെ
കടന്നുപോകുക ആണ്. അവയ്ക്കു ഒന്നിന്നുപോലും ശാശ്വത പരിഹാരം കണ്ടെത്തുവാന്‍ അവന്
കഴിയുന്നില്ല. പഴയ രോഗങ്ങള്‍ പുതിയ മാറ്റങ്ങളോടെ വന്നു അവനെ തുടച്ചു നീക്കുവാന്‍
ശ്രമിക്കുന്നു. സമൃദ്ധിയുടെ നിറവില്‍ ജീവിക്കുന്ന ചില സമൂഹങ്ങള്‍ ഉള്ളപ്പോള്‍
തന്നെ, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരു നേരത്തെ
ആഹാരത്തിനയും വെള്ളത്തിനായും കേഴുന്ന അനേകം മനുഷ്യര്‍ ജീവിക്കുന്നു. ചിലര്‍ ആര്‍ഭാടമായ
ജീവിതം നയിക്കുമ്പോള്‍, മറ്റ് ചിലര്‍ വസ്ത്രത്തിനായും പാര്‍പ്പിടത്തിനായും
യാചിക്കുക ആണ്. യുദ്ധങ്ങളും പ്രകൃതിക്ഷോഭവും പെരുകുന്നു.