ഏഴു സഭകള്‍ക്കുള്ള ദൂതുകള്‍ - രണ്ടാം ഭാഗം

അപ്പോസ്തലനായ യോഹന്നാന്‍, വെളിപ്പാട് പുസ്തകം, രണ്ട്, മൂന്ന് അദ്ധ്യായങ്ങളിലായി ആദ്യ നൂറ്റാണ്ടിലെ ഏഴ് സഭകള്‍ക്കുള്ള യേശുക്രിസ്തുവിന്റെ ദൂതുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ ദൂതുകള്‍ ആണ് നമ്മളുടെ ഈ പഠനത്തിന്‍റെ വിഷയം.
എന്നാല്‍, ഈ കുറിപ്പ്  ഈ പഠനത്തിന്റെ രണ്ടാമത്തെ ഭാഗമാണ്.
ഒന്നാമത്തെ ഭാഗത്തില്‍, എഫെസൊസ്, സ്മുർന്നാ, പെർഗ്ഗമൊസ് എന്നീ സഭകളോടുള്ള ദൂതുകള്‍ ആണ് നമ്മള്‍ ചര്‍ച്ച ചെയ്തത്.
ഈ ദൂതുകളില്‍, അഥവാ കത്തുകളില്‍, യേശുക്രിസ്തു, ഈ സഭകളെ ശാസിക്കുകയും പ്രചോദിപ്പിക്കുകയും, വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്യുന്നു.
എഫെസൊസ് സഭയുടെ ആദ്യസ്നേഹം വിട്ടുകളഞ്ഞുള്ള, യാന്ത്രികവും, പാരമ്പര്യവുമായ ആരാധനയേയും ജീവിതത്തെയും കര്‍ത്താവ് ശാസിക്കുന്നു.
ദാരിദ്ര്യവും, കഷ്ടതയും, ഉപദ്രവങ്ങളും സഹിച്ചതിലും, സാത്താന്റെ പള്ളിക്കാരെ എതിര്‍ത്തതിലും സ്മുർന്നാ സഭയെ ക്രിസ്തു പ്രശംസിക്കുന്നു.
സഭയില്‍ വിശുദ്ധി ഉണ്ടായിരിക്കേണം എന്നും, അല്ലാത്തവരെ സഭയില്‍നിന്നും നീക്കികളയേണം എന്നുമുള്ള കര്‍ത്താവിന്‍റെ ആഗ്രഹം നമ്മള്‍ പെർഗ്ഗമൊസ് സഭയോടുള്ള ദൂതില്‍ കാണുന്നു.
ഇനി നമുക്ക് യോഹന്നാന്‍ തുടര്‍ന്ന് രേഖപ്പെടുത്തിയിട്ടുള്ള 4 സഭകളുടെ ദൂത് എന്തായിരുന്നു എന്ന് നോക്കാം.

ഏഴു സഭകള്‍ക്കുള്ള ദൂതുകള്‍ - ഒന്നാം ഭാഗം


അപ്പോസ്തലനായ യോഹന്നാന്‍, വെളിപ്പാട് പുസ്തകം, രണ്ട്, മൂന്ന് അദ്ധ്യായങ്ങളിലായി ആദ്യ നൂറ്റാണ്ടിലെ ഏഴ് സഭകള്‍ക്കുള്ള യേശുക്രിസ്തുവിന്റെ ദൂതുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ ദൂതുകള്‍ ആണ് നമ്മളുടെ ഈ പഠനത്തിന്‍റെ വിഷയം.
ഇതു അല്‍പ്പം സുദീര്‍ഘമായ പഠനം ആണ്. എന്നാല്‍, ഈ വീഡിയോ ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്യുവാനായി തയ്യാറാക്കിയത് ആയതിനാല്‍, ഇതിന് സമയ പരിധി ഉണ്ട്. അതുകൊണ്ട്, ഈ പഠനം രണ്ടു ഭാഗങ്ങള്‍ ആയി വിഭജിച്ചിരിക്കുന്നു.
ഒന്നാമത്തെ ഭാഗത്തില്‍, ഏഴ് ദൂതുകള്‍ക്കുള്ള ആമുഖവും, ആദ്യത്തെ മൂന്ന് സഭകളോടുള്ള ദൂതും വിവരിക്കുന്നു. രണ്ടാമത്തെ ഭാഗത്ത് ശേഷമുള്ള നാല് സഭകളോടുള്ള ദൂതും, ഈ പഠനത്തിന്‍റെ ഉപസംഹാരവും ഉള്‍പ്പെടുത്തിയിരിക്കുന്നു.

യേശുവിന്റെമേലുള്ള തൈലാഭിഷേകം


യേശുവിനെ പരിമളതൈലത്താല്‍ അഭിഷേകം ചെയ്യുന്നതിനെ കുറിച്ചാണ് ഈ ഹൃസ്വ സന്ദേശത്തില്‍ നമ്മള്‍ ചിന്തിക്കുന്നത്. യേശുവിനെ എത്ര പ്രാവശ്യം പരിമളതൈലത്താല്‍ അഭിഷേകം ചെയ്തു എന്നതാണു വിഷയം.
യേശുവിന്‍റെമേലുള്ള പരിമള തൈലാഭിഷേകത്തെ കുറീച് നാല് സുവിശേഷകരും വിവരിക്കുന്നുണ്ട്.
മത്തായി 26: 6-13 വരെ; മര്‍ക്കോസ് 14: 3-9 വരെ; ലൂക്കോസ് 7: 36-50 വരെ; യോഹന്നാന്‍ 12: 1-8, വരെയുള്ള വേദഭാഗങ്ങളില്‍ നമ്മള്‍ ഇതിനെകുറിച്ചുള്ള വിവരണം വായിക്കുന്നുണ്ട്.
എന്നാല്‍ ഇവയെല്ലാം ഒരു സംഭവത്തെ കുറിച്ചുള്ള വിവരണം അല്ല. ഇത്, മൂന്ന് വ്യത്യസ്തങ്ങളായ സ്ഥലത്തും അവസരങ്ങളിലും നടന്ന മൂന്ന് വ്യത്യസ്തങ്ങള്‍ ആയ സംഭവങ്ങള്‍ ആണ്.

വീണ്ടും ജനനം

‘പുതുതായി ജനിക്കുക’ അല്ലെങ്കില്‍ വീണ്ടും ജനിക്കുക എന്ന വേദപുസ്തക ഉപദേശം ആണ് നമ്മള്‍ ഈ സന്ദേശത്തില്‍ ചര്‍ച്ച ചെയ്യുന്നത്.
ഈ വിഷയം പഠിക്കുവാന്‍ ഏറ്റവും സഹായകരമായ വേദഭാഗം യോഹന്നാന്‍റെ സുവിശേഷം 3 ആം അദ്ധ്യായം ആണ്. ഇവിടെ നിക്കോദേമൊസ് എന്ന് പേരുള്ള ഒരു മനുഷ്യന്‍ യേശുവിനെ കാണുവാന്‍ വരുന്ന വിവരണം രേഖപ്പെടുത്തിയിരിക്കുന്നു. തുടര്‍ന്ന് യേശുവും നിക്കോദേമൊസും തമ്മിലുള്ള ദീര്‍ഘമായ സംഭാഷണം യോഹന്നാന്‍ 21 വാക്യങ്ങളില്‍ രേഖപ്പെടുത്തുക ആണ്.

ക്രിസ്തീയ സ്നാനം

ക്രിസ്തീയ സ്നാനത്തെക്കുറിച്ചുള്ള വസ്തുനിഷ്ടാപരമായ ഒരു പഠനം ആണ് ഈ വീഡിയോയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
ഈ പഠനം, മുമ്പ് ഉണ്ടായിരുന്നതോ, ഇപ്പോഴുള്ളതോ ഇനിയും രൂപപ്പെടുവാന്‍ ഉള്ളതോ ആയ ഏതെങ്കിലും സഭാവിഭാഗത്തിന്റെ പ്രത്യേകമായ പഠിപ്പിക്കലുകളുടെ ആവര്‍ത്തനം അല്ല.
ഇതില്‍ നിങ്ങള്‍ക്ക് യോജിപ്പുള്ളതും വിയോജിപ്പ്‌ ഉള്ളതും ആയ കാര്യങ്ങള്‍ കണ്ടേക്കാം.
നമ്മളുടെ യോജിപ്പിനും വിയോജിപ്പിനും സത്യത്തെ മാറ്റികളയുവാന്‍ കഴിയുക ഇല്ല.

ക്രിസ്തീയ സ്നാനത്തിന്റെ എല്ലാ വിശദാംശങ്ങളും ഈ വീഡിയോയില്‍ ചര്‍ച്ച ചെയ്യുന്നില്ല. അതിനു കൂടുതല്‍ സമയ ദൈര്‍ഘ്യം ആവശ്യമാണ്.
ഇവിടെ രക്ഷിക്കപ്പെട്ട, സ്നാനപ്പെടുവാന്‍ ആഗ്രഹിക്കുന്ന ഒരു വിശ്വാസിക്ക് സ്നാനത്തെ കുറിച്ച് അറിയേണ്ടതായ കാര്യങ്ങള്‍ വ്യക്തമായും ആഴത്തിലും, സഭാവിഭാഗങ്ങളുടെ കടിഞ്ഞാണ്‍ ഇല്ലാതെ വിശദീകരിക്കുന്നുണ്ട്. അത്രമാത്രമേ ഈ വീഡിയോകൊണ്ട് ലക്ഷ്യം വയ്ക്കുന്നുള്ളൂ.